സമരാനുകൂലികള്‍ക്കെതിരേയുള്ള കേസ് പിന്‍വലിക്കണമെന്നു നഴ്‌സുമാര്‍

single-img
21 August 2012

കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയില്‍ സമരം ചെയ്ത നഴ്‌സുമാര്‍ക്കും സമരസഹായ സമിതിക്കുമെതിരേ എടുത്തിട്ടുള്ള കേസുകള്‍ പിന്‍വലിക്കണമെന്ന് ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സമരം അവസാനിച്ചിട്ടും നഴ്‌സുമാരെ പീഡിപ്പിക്കുന്ന നടപടികളാണു മാനേജ്‌മെന്റ് തുടരുന്നതെന്ന് അവര്‍ ആരോപിച്ചു. മിനിമം വേതനം നല്‍കിയിട്ടുണെ്ടങ്കിലും ഷിഫ്റ്റ് ക്രമീകരിക്കുന്നതിലും നഴ്‌സുമാരെ ജോലിക്ക് നിയോഗിക്കുന്നതു സംബന്ധിച്ചും പക്ഷപാതപരമായ നിലപാടുകളാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. സമരംചെയ്ത നഴ്‌സുമാരെ രോഗികളില്ലാത്ത വാര്‍ഡുകളിലേക്ക് നിയോഗിച്ച് മാനേജ്‌മെന്റ് പ്രതികാരം ചെയ്യുകയാണെന്നും അസോസിയേഷന്‍ ആരോപിച്ചു.