കൈവിട്ട കിരീടം തിരിച്ചുപിടിക്കാന്‍ കേരളം കുതിക്കുന്നു

single-img
21 August 2012

കഴിഞ്ഞതവണ അയല്‍സംസ്ഥാനമായ തമിഴ്‌നാടിന് അടിയറവച്ച കിരീടം തിരിച്ചു പിടിക്കാന്‍ കേരളം പോരാടുകയാണ്. മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന ദക്ഷിണേന്ത്യന്‍ ജൂണിയര്‍ അത്‌ലറ്റിക് മീറ്റില്‍ 616.5 പോയിന്റുമായാണ് കേരളത്തിന്റെ മുന്നേറ്റം. 36 സ്വര്‍ണവും 34 വെള്ളിയും 26 വെങ്കലവും കേരളം സ്വന്തമാക്കി. രണ്ടാം സ്ഥാനത്തുള്ള തമിഴ്‌നാടിന് 35 സ്വര്‍ണവും 29 വെള്ളിയും 20 വെങ്കലവുമടക്കം 595 പോയിന്റ്.മൂന്നാം സ്ഥാനത്തുള്ള കര്‍ണാടകയ്ക്ക് 352.5 പോയിന്റു മാത്രം. പത്തു സ്വര്‍ണവും 15 വെള്ളിയും 26 വെങ്കലവുമാണ് അവരുടെ അക്കൗണ്ടില്‍. ആന്ധ്രപ്രദേശ് അഞ്ചു സ്വര്‍ണവും എട്ടു വെള്ളിയും ഒമ്പതു വെങ്കലവുമായി 163 പോയിന്റോടെ നാലാമത്.