കര്‍ണാടകയില്‍ വാഹനാപകടത്തില്‍ അഞ്ചു മലയാളികള്‍ മരിച്ചു

single-img
21 August 2012

കര്‍ണാടകയിലെ മാണ്ഡ്യയില്‍ വാഹനാപകടത്തില്‍ അഞ്ചു മലയാളികള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ബാംഗളൂര്‍ – മൈസൂര്‍ ദേശീയപാതയിലാണ് അപകടം നടന്നത്. മൈസൂരില്‍ നിന്നു ബാംഗളൂരിലേയ്ക്കു പോകുകയായിരുന്ന മലപ്പുറം എടക്കര സ്വദേശികളായ അയനിക്കൂണ്ടന്‍ അബ്ബാസ്, അമ്മ ആയിഷ, ഭാര്യ ബേബി ഷെരീജ, മകന്‍ യാദിര്‍, അബ്ബാസിന്റെ സഹോദരന്‍ ജാസിര്‍ എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. പരിക്കേറ്റയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.