ഹോളിവുഡ് സംവിധായകനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

single-img
21 August 2012

ലോസ്ആഞ്ചൽസ്:പ്രശസ്ത ബ്രിട്ടീഷ് സിനിമാ സംവിധായകൻ ടോണി സ്കോർട്ട്(68) കടലിൽ ചാടി ആത്മഹത്യ ചെയ്തു.ഉച്ചയ്ക്ക് 12:35ന് ലോസ് ആഞ്ജലിസ് തുറമുഖത്തിലെ വിന്‍സെന്‍റ് തോമസ് പാലത്തില്‍ കാര്‍ നിര്‍ത്തി സ്‌കോട്ട് കടലിലേക്ക് ചാടുകയായിരുന്നെന്ന് അധികൃതര്‍ പറഞ്ഞു. ആക്ഷന്‍ ചിത്രങ്ങളിലൂടെ പ്രശസ്തനായ സ്‌കോട്ടിന്റെ ‘ടോപ്പ് ഗണ്‍’, ‘ഡെയ്‌സ് ഓഫ് തണ്ടർ’,’ക്രിംസണ്‍ ടൈഡ്’,’ട്രൂ റൊമാന്‍സ്’ എന്നീ ചിത്രങ്ങൾ ശ്രദ്ധേയങ്ങളായിരുന്നു.പാലത്തിന് സമീപം പാര്‍ക്കു ചെയ്തിരുന്ന കാറില്‍ നിന്ന് ആത്മഹത്യ കുറിപ്പ് ലഭിച്ചതായി പൊലീസ് പറഞ്ഞു.മണിക്കൂറുകൾ നീണ്ട തെരച്ചിലുകൾക്ക് ശേഷമാണ് മുങ്ങൽ വിദഗ്ദർക്ക് ടോണിയുടെ മൃതദേഹം കണ്ടെത്താൻ കഴിഞ്ഞത്.സംവിധായകന്‍ റിഡ്‌ലി സ്‌കോട്ട് സഹോദരനാണ്.