സി.പി.എമ്മിന്റെ സെക്രട്ടേറിയറ്റ് വളയല്‍ ഇന്ന്

single-img
21 August 2012

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സി.പി.എം നേതൃത്വത്തില്‍ ഇന്ന് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റും ജില്ലകളില്‍ കളക്ടറേറ്റുകളും ഉപരോധിക്കും.സംസ്ഥാനത്തൊട്ടാകെ15 ലക്ഷം വോളണ്ടിയര്‍മാര്‍ ഉപരോധസമരത്തില്‍ പങ്കെടുക്കുമെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉപരോധത്തിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി 43 പ്രചരണജാഥകള്‍ നടത്തി.തിരുവനന്തപുരത്ത്രാവിലെ അഞ്ച് മണിക്ക് ഉപരോധസമരം ആരംഭിക്കും. രാവിലെ 9 മണിക്ക് പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ച് വരെയാണ് സമരം. സെക്രട്ടേറിയറ്റ് വളയല്‍ കണക്കിലെടുത്ത് നഗരത്തില്‍ ഇന്ന് പൊലീസ് ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തി.