ബാങ്ക് പണിമുടക്ക് ആരംഭിച്ചു

single-img
21 August 2012

ഇന്നും നാളെയും പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍ അഖിലേന്ത്യാ വ്യാപകമായി പണിമുടക്കും. ദേശസാത്കൃത ബാങ്ക് സംഘടനകളുടെ ഐക്യവേദിയായ യുണൈറ്റഡ് ബാങ്ക് ഫോറത്തിന്റെ ആഭിമുഖ്യത്തിലാണു പണിമുടക്ക്. ബാങ്കിംഗ് നിയമ ഭേദഗതി സംബന്ധിച്ച് ഇന്നു ലോക്‌സഭയില്‍ ബില്‍ അവതരിപ്പിക്കുകയാണ്. ബാങ്കുകളിലെ സ്വകാര്യ ഓഹരിയുടമകളുടെ വോട്ടവകാശ പരിധി എടുത്തുകളയാനുള്ള നിര്‍ദേശം ബില്ലിലുണ്ട്. ഇത് ഒഴിവാക്കുക, പുറംകരാര്‍ നല്‍കുന്നത് അവസാനിപ്പിക്കുക, ബാങ്ക് റിക്രൂട്ടിംഗ് ബോര്‍ഡ് പുനഃസംഘടിപ്പിക്കുക, ആശ്രിത നിയമനം പുനഃസ്ഥാപിക്കുക, പുതിയ ബാങ്കുകള്‍ക്കു ലൈസന്‍സ് നല്‍കാനുള്ള നീക്കം അവസാനിപ്പിക്കുക, ഗ്രാമീണ ബാങ്ക് ശാഖകള്‍ക്കു പകരം കറസ്‌പോണ്‍ഡന്റുമാരെ നിയമിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു സമരം.