അസാന്‍ജെ വിഷയത്തില്‍ ബ്രിട്ടന് ഇക്വഡോറിന്റെ മുന്നറിയിപ്പ്

single-img
21 August 2012

ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ കഴിയുന്ന വിക്കിലീക്‌സ് സ്ഥാപകന്‍ അസാന്‍ജെയെ പിടികൂടുന്നതിന് എംബസിയില്‍ അതിക്രമിച്ചു കടക്കുന്നതിന് എതിരേ ബ്രിട്ടീഷ് അധികൃതര്‍ക്ക് ഇക്വഡോര്‍ മുന്നറിയിപ്പു നല്‍കി. ഇത്തരമൊരു നടപടി ബ്രിട്ടനെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമായിരിക്കുമെന്ന് ഇക്വഡോര്‍ പ്രസിഡന്റ് റാഫേല്‍ കൊറയ ടിവി പ്രസംഗത്തില്‍ പറഞ്ഞു. മറ്റുള്ളവര്‍ക്ക് ലോകമെങ്ങുമുള്ള ബ്രിട്ടീഷ് എംബസികളില്‍ അതിക്രമിച്ചു കയറാന്‍ അവസരം ഒരുക്കുന്ന നടപടിയാവുമിത്. ഇതിനിടെ അസാന്‍ജെ അനുകൂലികള്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ വെബ്‌സൈറ്റുകള്‍ക്ക് എതിരേ സൈബര്‍ ആക്രമണം നടത്തി.