കലാപം; വ്യാജ സന്ദേശങ്ങള്‍ക്കു പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടിന് പങ്ക്

single-img
21 August 2012

അടുത്ത കാലത്ത് ഇന്ത്യയൊട്ടാകെ തുടര്‍ന്നു വന്നുകൊണ്ടിരിക്കുന്ന കപാലപങ്ങള്‍ക്കും ജനങ്ങളുടെപാലായനങ്ങള്‍ക്കും ഇടയാക്കിയ വ്യാജ സന്ദേശങ്ങള്‍ക്കു പിന്നില്‍ കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ടും ബംഗ്ലാദേശിലെ ഭീകരസംഘടനയായ ഹുജിയുമാണെന്ന് കേന്ദ്ര സര്‍ക്കാരിന്റെ സൈബര്‍ സെക്യൂരിറ്റി ഏജന്‍സി കണ്ടെത്തി. ഏജന്‍സിയുടെ അന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി. അസാമിലെ കലാപത്തിന്റെ തിരിച്ചടി എന്ന നിലയില്‍ രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍ ജോലിചെയ്യുന്ന അസാംകാര്‍ക്കെതിരെ പരക്കെ അക്രമമുണ്ടാകുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ച എസ്.എം.എസുകളും എം.എം.എസുകളുമാണ് ഇവരുടെ പലായനത്തിനിടയാക്കിയത്. ഇത്തരം എസ്.എം.എസുകള്‍ 60 ലക്ഷം പേരിലേയ്ക്ക് പ്രചരിച്ചതായി അന്വേഷണത്തില്‍ വ്യക്തമായിരുന്നു. എസ്.എം.എസ് പ്രചരിപ്പിക്കുന്നതിന് പോപ്പുലര്‍ ഫ്രണ്ട് നേതൃത്വം നല്‍കിയെന്നും ഇവ എവിടെ നിന്നാണ് പോയതെന്ന് കണ്ടെത്താന്‍ കഴിഞ്ഞെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തികളെ കണ്ടെത്താന്‍ പ്രയാസമാണെന്ന് ഏജന്‍സി ചൂണ്ടിക്കാട്ടുന്നു.