മുഖ്യമന്ത്രി സ്വേച്ഛാധിപതിയെ പോലെ പെരുമാറുന്നു – വൈക്കം വിശ്വന്‍

single-img
20 August 2012

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്വേച്ഛാധിപതിയെ പോലെയാണ് പെരുമാറുന്നതെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം വൈക്കം വിശ്വന്‍. കെഎസ്ആര്‍ടിഇഎ, സിഐടിയു പത്തനംതിട്ട ജില്ലാ കണ്‍വന്‍ഷനും എ.കെ. പാന്ഥെ അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അഹങ്കാരവും അല്‍പത്തരവും ഇല്ലെന്നു പറഞ്ഞിരുന്നവര്‍ക്കു മുന്നില്‍ ഉമ്മന്‍ ചാണ്ടി ഏകാധിപതിയും സ്വേച്ഛാധിപതിയുമായി ഇളകിയാടുന്ന കാഴ്ചയാണ് നാം കാണുന്നത്. പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കുന്നതിനെതിരെ സര്‍വീസ് സംഘടനാനേതാക്കളുടെ ചോദ്യത്തിന് ധിക്കാരപരമായ മ റുപടിയാണ് മുഖ്യമന്ത്രി നല്കിയതെന്ന് വൈക്കം വിശ്വന്‍ പറഞ്ഞു.