രാഷ്ട്രീയ പാര്‍ട്ടി ആലോചനയില്‍; തുഷാര്‍ വെള്ളാപ്പള്ളി

single-img
20 August 2012

പുതിയൊരു രാഷ്ട്രീയപാര്‍ട്ടി രൂപവത്കരിച്ച് സജീവമായി പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി ആലോചിക്കുമെന്ന് എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ശ്രീനാരായണ എംപ്ലോയീസ് വെല്‍ഫെയര്‍ ഫോറം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എസ്എന്‍ഡിപിയെയും എന്‍എസ്എസിനേയും മാറ്റിനിര്‍ത്തിയാല്‍ ഹിന്ദുവിഭാഗത്തിലെ പല സമുദായങ്ങളും സംഘടിതമല്ല. എസ്എന്‍ഡിപി ഒറ്റയ്ക്കു രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ചാല്‍ മറ്റു പല സംഘടകളും ചേര്‍ന്ന് സംഘടിതമായി തോല്‍പ്പിക്കുന്ന അവസ്ഥയുണ്ടാകു മെന്നും തുഷാര്‍ പറഞ്ഞു.