വ്യാജ എസ്.എം.എസുകൾക്കു പിന്നിൽ പോപ്പുലർ ഫ്രണ്ടും ഹുജിയും

single-img
20 August 2012

ന്യൂഡൽഹി:അസമിലെ കലാപവുമായി ബന്ധപ്പെട്ട വ്യാജ എസ്.എം.എസുകൾക്ക് പിന്നിൽ കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന പോപ്പുലർ ഫ്രണ്ടും ബംഗ്ളാദേശ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഹർക്കത്തുൽ ജിഹാദ് അൽ ഇസ്ളാമിയുമാണെന്ന് സൈബർ സെക്യൂരിറ്റി ഏജൻസി കണ്ടെത്തി. എന്നാൽ ഇതിനു പിന്നിലുള്ള വ്യക്തികൾ ആരൊക്കെയാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും കേന്ദ്ര ആഭ്യന്ത മന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ദേശീയ സൈബര്‍ സെക്യൂരിറ്റി ഏജന്‍സി വ്യക്തമാക്കുന്നു. എന്നാൽ തങ്ങള്‍ക്കെതിരെ നടത്തുന്നത് വ്യാജ പ്രചാരണമാണെന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രതികരിച്ചു.