പള്ളിപ്പുറത്ത് വാഹനാപകടത്തിൽ ഒരാൾ മരിച്ചു ; ആറു പേർ ഗുരുതരാവസ്ഥയിൽ

single-img
20 August 2012

ദേശീയപാതയിൽ പള്ളിപ്പുറം സിആർപിഎഫ് ക്യാമ്പിനടുത്ത് മാരുതി സ്വിഫ്റ്റ് കാറും രണ്ട് ടിപ്പർ ലോറികളൂം അപകടത്തിൽ‌പ്പെട്ട് ഒരാൾ മരിക്കുകയും ആറു പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കാറിൽ സഞ്ചരിക്കുകയായിരുന്ന വർക്കല സ്വദേശി സോമൻ (84) ആണ് ആസ്പത്രിയിലേയ്ക്കുള്ള വഴി മധ്യേ മരിച്ചത്. അദേഹത്തിനൊപ്പമുണ്ടായിരുന്ന മൂന്നു സ്ത്രീകളും കാർ ഡ്രൈവറും ലോറി ഡ്രൈവറും ആണ് ഗുരുതരാവസ്ഥയിൽ ആസ്പത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഒരു കല്യാണചടങ്ങിൽ പങ്കെടുത്ത് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് ഉച്ചയ്ക്ക് 2.30യ്ക്ക് അപകടത്തിൽ പെട്ടത്. അപകടം നടന്ന് ഒന്നര മണിക്കൂറിന് ശേഷമാണ് സോമനെ പുറത്തെടുക്കാൻ കഴിഞ്ഞത്. അപകടത്തെത്തുടർന്ന് മൂന്നു മണിക്കൂറുകളോളം ദേശീയപാതയിൽ ഗതാകതക്കുരുക്കുണ്ടായി. ഒടുവിൽ ഫയർഫോഴ്സ് എത്തി വാഹനാവശിഷ്ടങ്ങൾ മാറ്റിയതിനെത്തുടർന്നാണ് ഗതാഗതം പുനസ്ഥാപിച്ചത്.