World

യുഎസ് മിസൈല്‍: പത്തു പേര്‍ കൊല്ലപ്പെട്ടു

പാക്കിസ്ഥാനിലെ ഉത്തരവസിറിസ്ഥാന്‍ ഗോത്രമേഖലയില്‍ ഇന്നലെ യുഎസിന്റെ പൈലറ്റ് രഹിത വിമാനങ്ങള്‍(ഡ്രോണ്‍) നടത്തിയ രണ്ട് മിസൈല്‍ ആക്രമണങ്ങളില്‍ പത്തുപേര്‍ കൊല്ലപ്പെട്ടു. ഹാഫിസ് ഗുല്‍ബഹദൂറിന്റെ നേതൃത്വത്തിലുള്ള താലിബാന്‍ വിഭാഗത്തില്‍പ്പെട്ട തീവ്രവാദികളാണു കൊല്ലപ്പെട്ടവരെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.