നെല്ലിയാമ്പതി: യുഡിഎഫ് എംഎല്‍എമാര്‍ രാജന്‍ബാബുവിനു റിപ്പോര്‍ട്ട് നല്കി

single-img
20 August 2012

നെല്ലിയാമ്പതി സന്ദര്‍ശിച്ച യുഡിഎഫ് എംഎല്‍എമാര്‍ തയാറാക്കിയ റിപ്പോര്‍ട്ട് ഉപസമിതി കണ്‍വീനര്‍ എ.എന്‍. രാജന്‍ ബാബുവിനു കൈമാറി. വി.ഡി. സതീശന്‍, ടി.എന്‍. പ്രതാപന്‍, ഹൈബി ഈഡന്‍, എം.വി. ശ്രേയാംസ്‌കുമാര്‍ എന്നിവരടങ്ങുന്ന സംഘം ഇന്നലെ രാവിലെ 10ന് എറണാകുളം ഗസ്റ്റ് ഹൗസിലെത്തിയാണു നെല്ലിയാമ്പതി പ്രശ്‌നം പരിശോധിക്കുന്ന യുഡിഎഫ് സമിതിയുടെ അധ്യക്ഷന്‍ എ.എന്‍. രാജന്‍ ബാബുവിനു റിപ്പോര്‍ട്ട് കൈമാറിയത്. ഈ മാസം 24നു തിരുവനന്തപുരത്തു ചേരുന്ന യുഡിഎഫ് ഉപസമിതി മുമ്പാകെ റിപ്പോര്‍ട്ട് വയ്ക്കുമെന്നു രാജന്‍ ബാബു അറിയിച്ചു.