കോതമംഗലത്ത് നഴ്‌സുമാരുടെ സമരത്തില്‍ പങ്കെടുത്ത ഒന്‍പതു നാട്ടുകാര്‍ അറസ്റ്റില്‍

single-img
20 August 2012

കോതമംഗലത്ത് മാര്‍ ബസേലിയോസ് ആശുപത്രിയിലെ നഴ്‌സുമാരുടെ സമരത്തില്‍ പങ്കെടുത്ത ഒന്‍പതു നാട്ടുകാരെ പോലീസ് അറസ്റ്റു ചെയ്തു. സമരത്തിന് പിന്തുണ നല്‍കി നടത്തിയ പ്രകടനത്തിലും മറ്റും പങ്കെടുത്തവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പോലീസുകാരെ ദോഹോപദ്രവം ഏല്‍പിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.