കൂടംകുളം നിലയത്തിലെ 1000 മെഗാവാട്ട് വൈദ്യുതിയും തമിഴ്‌നാടിന് വേണമെന്ന് ജയലളിത

single-img
20 August 2012

കൂടംകുളത്തെ ആണവനിലയത്തില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന 1000 മെഗാവാട്ട് വൈദ്യുതിയും തമിഴ്‌നാടിന് വേണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനു കത്തെഴുതി. തിരുനെല്‍വേലി ജില്ലയിലെ കൂടംകുളത്ത് ഇന്ത്യ റഷ്യയുടെ സഹകരണത്തോടെയാണ് ആണവനിലയം സ്ഥാപിച്ചത്. നിലയത്തിലെ വൈദ്യുതി പൂര്‍ണമായി തമിഴ്‌നാടിന് വേണമെന്ന് ആവശ്യപ്പെട്ട് ജയലളിത നേരത്തെയും പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ജയലളിതയുടെ ആവശ്യം അംഗീകരിച്ചാല്‍ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ഇത് തിരിച്ചടിയാകും.