ശ്രീലങ്കന്‍ നേവിയുടെ ആക്രമണത്തില്‍ എട്ടു മീന്‍പിടുത്തക്കാര്‍ക്ക് പരിക്ക്

single-img
20 August 2012

ശ്രീലങ്കന്‍ നാവികസേനയുടെ ആക്രമണത്തില്‍ തമിഴ്‌നാടു സ്വദേശികളായ എട്ടു മത്സ്യബന്ധന തൊഴിലാളികള്‍ക്ക് പരിക്ക്. അരുക്കാട്ടുതുറെ തീരത്തുവച്ചാണ് മീന്‍പിടുത്തക്കാര്‍ക്കു നേരെ ആക്രമണമുണ്ടായത്. മത്സ്യബന്ധന തൊഴിലാളികളുടെ ബോട്ട് വളഞ്ഞ നാവികസേനാംഗങ്ങള്‍ ഇവരോടു തിരിച്ചുപോകാന്‍ ആവശ്യപ്പെട്ടു. ഇതിനിടെ ബോട്ടിലേയ്ക്കു ചാടിക്കയറിയ സേനാംഗങ്ങള്‍ മത്സ്യത്തൊഴിലാളികളെ മര്‍ദ്ദിച്ചതായും വല നശിപ്പിച്ചതായുമാണ് പരാതി.