എം.എം. ഹസനും പി.സി. ജോര്‍ജും ഒരേ തൂവല്‍പക്ഷികളെന്ന് വി.ഡി. സതീശന്‍

single-img
20 August 2012

എം.എം. ഹസനും പി.സി. ജോര്‍ജും ഒരേ തൂവല്‍പക്ഷികളാണെന്ന് വി.ഡി. സതീശന്‍ എംഎല്‍എ. തനിക്കെതിരേ ഒരു അഭിമുഖത്തില്‍ ഹസന്‍ നടത്തിയ വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു സതീശന്‍. ഹസന്റെ അഭിപ്രായത്തോടെ ഇതാണ് തെളിഞ്ഞിരിക്കുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിന് എതിരായി സംസാരിക്കുന്നത് ആര്‍ക്കുവേണ്ടിയാണെന്ന് ഹസന്‍ വ്യക്തമാക്കണമെന്നും വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. ടാറ്റയുടെ കൈയേറ്റങ്ങള്‍ ഒരു ഡസനിലേറെ തവണ തങ്ങള്‍ നിയമസഭയുടെ ശ്രദ്ധയില്‍കൊണ്ടുവന്നിട്ടുണ്ട്. നിയമസഭയ്ക്കകത്തും പുറത്തും നടക്കുന്ന കാര്യങ്ങള്‍ അറിയാത്ത ആളാണോ വക്താവായി ഇരിക്കുന്നതെന്ന കാര്യം കോണ്‍ഗ്രസാണ് ചിന്തിക്കേണ്ടതെന്നും സതീശന്‍ പറഞ്ഞു.