സർക്കാർ ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി

single-img
20 August 2012

പങ്കാളിത്ത പെൻഷൻ നടപ്പിലാക്കുന്നതിനെതിരെ ഒരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും ആഹ്വാനം ചെയ്ത പണി മുടക്ക് തുടങ്ങി.ട്രാൻസ്പോർട്ട് ബസ് എംപ്ലോയീസ് അസോസിയേഷനാണ് പണിമുടക്കുന്നത്.ഇടതുപക്ഷ സര്‍വീസ് സംഘടനകളും ബി ജെ പി അനുകൂല സംഘടനകളുമാണ് പണിമുടക്കിന് നോട്ടീസ് നല്‍കിയത്.പലയിടങ്ങളിലും കെ.എസ്.ആർ.ടി.സി ബസ് സർവ്വീസുകൾ തടസപ്പെട്ടു. വൈദ്യുതി ബോർഡിലും ഇടതു സംഘടനകൾ പണി മുടക്കുന്നുണ്ട്.ജോലിക്കെത്തുന്നവരെ തടയുന്നവരെ കര്‍ശനമായി നേരിടുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുന്നതിനെതിരെയുള്ള എല്ലാ വകുപ്പുകളും ചുമത്തി കേസെടുക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.