ഭൂപതി – ബൊപ്പണ്ണ കൂട്ടുകെട്ട് ഫൈനലില്‍

single-img
20 August 2012

ഇന്ത്യയുടെ മഹേഷ് ഭൂപതി – രോഹന്‍ ബൊപ്പണ്ണ സഖ്യം സിന്‍സിനാറ്റി മാസ്റ്റേഴ്‌സ് ടെന്നീസ് പുരുഷ വിഭാഗം ഡബിള്‍സ് ഫൈനലില്‍. ആറാം സീഡായ ഇന്ത്യന്‍ കൂട്ടുകെട്ട് ക്രൊയേഷ്യയുടെ ഇവാന്‍ ഡോഡിഗ് – ബ്രസീലിന്റെ മാര്‍സെല്ലൊ മെലൊ സഖ്യത്തെ നേരിട്ടുള്ള സെറ്റിനു കീഴടക്കിയാണ് കലാശപ്പോരാട്ടത്തിനു യോഗ്യരായത്. സ്‌കോര്‍: 6-4, 6-3. നാലാം സീഡായ സ്വീഡന്റെ റോബര്‍ട്ട് ലിന്‍ഡ്‌സ്റ്റെഡ്റ്റ് – റൊമാനിയയുടെ ഹൊറിയ ടിക്കാവു സഖ്യമാണ് ഫൈനലില്‍ ഇന്ത്യന്‍ കൂട്ടുകെട്ടിന്റെ എതിരാളികള്‍. അമേരിക്കയുടെ ബോബ് ബ്രയാന്‍ – മൈക്ക് ബ്രയാന്‍ സഹോദരന്മാരെ കടുത്ത പോരാട്ടത്തില്‍ സെമിയില്‍ കീഴടക്കിയാണ് റോബര്‍ട്ട് – ഹൊറിയ കൂട്ടുകെട്ട് ഫൈനലില്‍ പ്രവേശിച്ചത്. സ്‌കോര്‍: 7-5, 6-7 (5), 10-2.