സിറിയന്‍ പ്രസിഡന്റ് അസാദ് മോസ്‌കിലെത്തി പ്രാര്‍ഥന നടത്തി

single-img
20 August 2012

സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസാദ് ഡമാസ്‌കസിലെ മോസ്‌കില്‍ ഈദ് നമസ്‌കാരം നടത്തുന്ന രംഗം സിറിയന്‍ സ്റ്റേറ്റ് ടിവി സംപ്രേഷണം ചെയ്തു. ജൂലൈയിലെ ചാവേര്‍ ആക്രമണത്തില്‍ കാബിനറ്റ് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ കൊല്ലപ്പെട്ടശേഷം അദ്ദേഹം പൊതുരംഗത്ത് പ്രത്യക്ഷപ്പെടുന്നത് ആദ്യമാണ്. ഡമാസ്‌കസിലെ ഏറ്റവും വലിയ മോസ്‌കായ ഉമയ്യാദ് മോസ്‌കിലാണ് സാധാരണ അസാദ് ഈദ് നമസ്‌കാരത്തിനെത്താറുള്ളത്. എന്നാല്‍, ഇത്തവണ പ്രസിഡന്റിന്റെ കൊട്ടാരത്തിന് അടുത്തുള്ള റിഹാബ് അല്‍ ഹമാദ് മോസ്‌കിലാണ് അദ്ദേഹം പ്രാര്‍ഥന നടത്തിയത്.