വിക്കിലീക്‌സിനെ വേട്ടയാടരുതെന്നു യുഎസിനോട് അസാന്‍ജെ

single-img
20 August 2012

വിക്കിലീക്‌സിനെ വേട്ടയാടുന്നത് അവസാനിപ്പിക്കാന്‍ പ്രസിഡന്റ് ഒബാമയോട് വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെ ആവശ്യപ്പെട്ടു. ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ രാഷ്ട്രീയാഭയം നേടിയ അസാന്‍ജെ എംബസിയുടെ ബാല്‍ക്കണിയില്‍നിന്ന് മാധ്യമപ്ര വര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായി രുന്നു. അസാന്‍ജെയെ കേള്‍ക്കാന്‍ എംബസി പരിസരത്ത് 200ല്‍ അധികം അനുയായികള്‍ തടിച്ചുകൂടി. എംബസിക്കു ചുറ്റും ബ്രിട്ടീഷ് പോലീസ് അണിനിരന്നു. പോലീസ് ഹെലികോപ്ടര്‍ ആകാശത്തു വട്ടമിട്ടു പറന്നു. വിക്കിലീക്‌സിനെതിരേയുള്ള ഭീഷണി പത്രസ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും എതിരേയുള്ള ഭീഷണിയാണെന്ന് അസാന്‍ജെ ചൂണ്ടിക്കാട്ടി. വിക്കിലീക്‌സിന് വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തെന്നാരോപിച്ച് അമേരിക്ക തടങ്കലിലാക്കിയിട്ടുള്ള സൈനികന്‍ ബ്രാഡ്‌ലി മാനിംഗിനെ വിട്ടയയ്ക്കണമെന്നും അസാന്‍ജെ ആവശ്യപ്പെട്ടു. തനിക്ക് അഭയം അനുവദിച്ച ഇക്വഡോര്‍ സര്‍ക്കാരിന് അദ്ദേഹം നന്ദി പറഞ്ഞു.