കല്യാണ്‍ ജ്വല്ലറിയുടെ 36-ാമത് ഷോറൂം ഐശ്വര്യ ബച്ചന്‍ ഉദ്ഘാടനം ചെയ്തു

single-img
20 August 2012

കല്യാണ്‍ ജ്വല്ലറി ഗ്രൂപ്പിന്റെ കൊച്ചിയിലെ പുതിയ ഷോറൂം തുറന്നു. കല്യാണ്‍ ജ്വല്ലറി ഗ്രൂപ്പ് നാഷണല്‍ അംബാസഡര്‍ ഐശ്വര്യ ബച്ചന്‍, കേരള അംബാസഡര്‍ ദിലീപ് എന്നിവര്‍ ചേര്‍ന്ന് ഷോറും ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കല്യാണ്‍ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ പി.എസ്.കല്യാണരാമന്‍ അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ ഹൈബി ഈഡന്‍, വി.എസ്.സുനില്‍കുമാര്‍, എം.വി.ശ്രേയാംസ്‌കുമാര്‍, കൊച്ചി മേയര്‍ ടോണി ചമ്മണി, തൃശൂര്‍ മേയര്‍ ഐ.പി.പോള്‍, ജസ്റ്റീസ് ചിദംബരേശ് തുടങ്ങിയവര്‍ പങ്കെടുത്തു. എംജി റോഡില്‍ മഹാരാജാസ് കോളജ് ഗ്രൗണ്ടിന് എതിര്‍വശത്തായി മൂന്നു നിലകളിലായിയാണ് ജ്വല്ലറി ആരംഭിച്ചിരിക്കുന്നത്. ഒന്നാം നിലയില്‍ സ്വര്‍ണാഭരണങ്ങളും രണ്ടാം നിലയില്‍ ഡയമണ്‍ഡ് കളക്ഷനും മൂന്നാം നിലയില്‍ വെള്ളി ആഭരണങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. ഗ്രൗണ്ട് ഫ്‌ളോറില്‍ 20000 ചതുരശ്രയടിയില്‍ പാര്‍ക്കിംഗ് എരിയയുമുണ്ട്. കല്യാണ്‍ ഗ്രൂപ്പിന്റെ 36-ാമത്തെ സ്വര്‍ണവ്യാപാര കേന്ദ്രമാണ് കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഉച്ചയ്ക്കു ശേഷം ഷോറൂം ഉപഭോക്തക്കള്‍ക്കായി തുറന്നു.