തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഡോക്ടര്‍മാര്‍ പണിമുടക്കുന്നു

single-img
19 August 2012

തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സുചന പണിമുടക്ക് നടത്തുന്നു.ഇന്നു മുതല്‍ നിസ്സഹകരണ സമരവും ഡോക്ടര്‍മാര്‍ തുടങ്ങും. വള്ളിക്കാവ് ആശ്രമത്തില്‍ അമൃതാനന്ദമയിയുടെ ദര്‍ശനസ്ഥലത്തേക്ക് ഓടിക്കയറിയ ബീഹാര്‍ സ്വദേശി സത്‌നാംസിങ് കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാരെ സ്ഥലംമാറ്റിയതില്‍ പ്രതിഷേധിച്ചാണു പണിമുടക്ക്.അത്യാഹിത വിഭാഗത്തിന്‍റെ പ്രവര്‍ത്തനത്തെ സമരം ബാധിച്ചിട്ടില്ല.26 നകം പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ 27 മുതല്‍ സംസ്ഥാന വ്യാപകമായി സമരം നടത്തുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ഡോക്ടര്‍മാരെ സ്ഥലംമാറ്റിയ നടപടി പിന്‍വലിക്കുന്നതുവരെ സമരം തുടരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.