വ്യാജപ്രചരണം; കര്‍ശനനടപടി വേണമെന്ന് പാകിസ്ഥാനോട് ഇന്ത്യ

single-img
19 August 2012

വാജപ്രചരണം നടത്തി ഇന്ത്യയില്‍ വര്‍ഗ്ഗീയ ലഹള സൃഷ്ടിക്കാനുള്ള പാകിസ്ഥാനിലെ ചില ഗൂഡശക്തികളുടെ ശ്രമങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഇന്ത്യ പാകിസ്ഥാനോട് ആവശ്യശപ്പട്ടു. വടക്കുകിഴക്കന്‍ സംസ്ഥാനക്കാര്‍ മറ്റുസം സ്ഥാനങ്ങളില്‍ ആക്രമിക്കപ്പെടുമെന്ന് സോഷ്യല്‍മീഡിയയുടെ സഹായത്തോടെ നടന്ന എസ്എംഎസ് പ്രചാരണത്തിന്റെ പ്രഭവകേന്ദ്രം പാക്കിസ്ഥാനാണെന്ന് ഇന്ത്യ കഴിഞ്ഞദിവസം കുറ്റപ്പെടുത്തിയിരുന്നു. ഇക്കാര്യത്തില്‍ കര്‍ശന നടപടി വേണമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡേ പാക്കിസ്ഥാന്‍ ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക്കിനോടു ടെലിഫോണില്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, സംഭവത്തില്‍ തങ്ങള്‍ക്കു ബന്ധമൊന്നുമില്ലെന്ന നിലപാടാണു പാക്കിസ്ഥാന്‍ സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യയില്‍ വര്‍ഗീയസംഘര്‍ഷം സൃഷ്ടിക്കുന്നതിനു സോഷ്യല്‍മീഡിയയുടെ സഹായത്തോടെ പാക്കിസ്ഥാനിലെ ചില കേന്ദ്രങ്ങള്‍ നടത്തുന്ന ശ്രമങ്ങളില്‍ ആഭ്യന്തരമന്ത്രി ഷിന്‍ഡെ ആശങ്ക രേഖപ്പെടുത്തി. കുറ്റക്കാരെ കണെ്ടത്തുന്നതിനു പാക്കിസ്ഥാന്റെ സഹകരണം ഷിന്‍ഡേ അഭ്യര്‍ഥിച്ചു.