വിഴിഞ്ഞത്ത് കടൽ ക്ഷോഭം:ഒരാളെ കാണാതായി

single-img
18 August 2012

വിഴിഞ്ഞം:വിഴിഞ്ഞം തീരത്ത് കടൽ ക്ഷോഭത്തിൽ ഒരാളെ കാണാതായി,രണ്ടു വള്ളങ്ങൾ തകർന്നു.ഉൾക്കടലിലെ ശക്തമായ കാറ്റ് മൂലം വള്ളങ്ങൾ തിരിച്ച് വിട്ടതിനെത്തുടർന്ന് കൂടുതൽ അപകടങ്ങൾ ഒഴിവായി.വിഴിഞ്ഞത്തു നിന്നും ഇന്നലെ രാവിലെ പോയ നാലംഗ സംഘത്തിലെ വിഴിഞ്ഞം പള്ളിത്തുറ സ്വദേശി ജയിംസി(35)നെയാണ് കാണാതായത്.ഒപ്പമുണ്ടായിരുന്ന മുത്തപ്പൻ,വിൻസൻ,ലോറൻസ് എന്നിവർ രക്ഷപ്പെട്ട് തീരത്തെത്തി.ഇന്നലെ ഇവർ സഞ്ചരിച്ചിരുന്ന വള്ളം കാറ്റിൽ‌പ്പെട്ട് മറിയുകയായിരുന്നു.കാണാതായ ജയിംസിനായുള്ള തെരച്ചിൽ ആരംഭിച്ചു.മത്സ്യ ത്തൊഴിലാളികൾക്ക് വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷനിൽ നിന്നും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.