ഉരുള്‍പൊട്ടല്‍: മരിച്ചവരുടെ ആശ്രിതര്‍ക്ക് 10,000 രൂപ വീതം നല്‍കുമെന്ന് മന്ത്രി

single-img
18 August 2012

കോതമംഗലം പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ കടവൂരില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 10,000 രൂപ വീതം അടിയന്തര സഹായമായി നല്‍കുമെന്ന് മന്ത്രി വി.എസ് ശിവകുമാര്‍. പരിക്കേറ്റവര്‍ക്ക് ചികിത്സാസഹായം നല്‍കുമെന്നും വീട് നഷ്ടപ്പെട്ടവര്‍ക്ക് വീടുവെച്ചു നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഇന്നലെയുണ്ടായ ദുരന്തത്തില്‍ അഞ്ചു പേരാണ് മരിച്ചത്. കാണാതായ ഒരാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഏഴു വീടുകള്‍ പൂര്‍ണമായി ഒലിച്ചുപോയിരുന്നു.