ഇന്നു മുതൽ ശബരിമലയിലേക്കുള്ള ഹെലികോപ്റ്റർ സർവ്വീസ് തുടങ്ങും

single-img
18 August 2012

നെടുമ്പാശേരി: നെടുമ്പാശേരിയിൽ നിന്നും ഇന്നു മുതൽ ശബരിമലയിലേക്കുള്ള ഹെലികോപ്റ്റർ സർവ്വീസ് ആരംഭിക്കും.ഡൽഹി ആസ്ഥാനമായുള്ള ചിപ്സാൻ ഏവിയേഷൻസാണ് സർവ്വീസ് നടത്തുന്നത്. ശബരിമലയില്‍നിന്നു 38 കിലോമീറ്റര്‍ അകലെ പെരുന്നാട് സജ്ജമാക്കിയ ചിപ്സാന്‍റെ ഹെലിപാഡിലാണ് ഹെലികോപ്റ്റര്‍ ഇറങ്ങുന്നത്. ഇവിടെ നിന്ന് പ്രത്യേകം വാഹനങ്ങളില്‍ തീര്‍ഥാടകരെ പമ്പയിലെത്തിക്കും. കെട്ടുനിറയ്ക്കാനുള്ള സൗകര്യവും കമ്പനി ചെയ്തുകൊടുക്കും. സഞ്ചാരികളോടൊപ്പം പരിചയസമ്പന്നരായ ഗൈഡിന്‍റെ സേവനവും ഏര്‍പ്പെടുത്തും. ഇന്ന് രാവിലെ മന്ത്രി കെ. ബാബു സർവീസിന്റെ ഉദ്ഘാടനം വിമാനത്താവളത്തിൽ നിർവഹിക്കും. തീർഥാടകരുടെ എണ്ണം വർധിച്ചാൽ പെരുനാടിൽ കൂടുതൽ ഹെലിപാഡുകൾ നിർമ്മിച്ച് സർവീസ് കൂട്ടുമെന്ന് സുനിൽ നാരായണൻ അറിയിച്ചു.