മണിരത്നത്തിന്റെ കടലിന്റെ ചിലവ് 50 കോടി

single-img
18 August 2012

മണിരത്നത്തിന്റെ പുതിയ ചിത്രമായ കടലിന് 50 കോടിയാണ് ചിലവെന്ന് റിപ്പോർട്ട്.കടലോര പ്രദേശത്തുള്ളവരുടെ ജീവിതരീതികള്‍ പ്രമേയമാക്കി ഒരുക്കുന്ന ചിത്രത്തില്‍ പുതുമുഖങ്ങളായ തുളസീ നായരും ഗൗതം കാര്‍ത്തിക്കുമാണ് നായികാനായകന്‍മാർ‍. തമിഴിലെ മുന്‍കാല നായകന്‍ കാര്‍ത്തിക്കിന്റെ മകനാണ് ഗൗതം. തുളസിയാകട്ടെ നടി രാധയുടെ മകളും.കടലോര നിവാസികളുടെ ജീവിതം ദൃശ്യവത്ക്കരിക്കുന്ന കടല്‍ ഷൂട്ട് ചെയ്യുന്നതാവട്ടെ യഥാര്‍ത്ഥ കടലോര പശ്ചാത്തലത്തില്‍ വെച്ചാണ്. ആലപ്പുഴ, ആന്റമാന്‍ എന്നിവിടങ്ങളിലെ കടല്‍തീരങ്ങളാണ് പ്രധാന ലൊക്കേഷന്‍.അങ്ങനെയാകുമ്പോൾ ഷൂട്ടിങ് സൈറ്റിനായോ താരങ്ങളുടെ പ്രതിഫലത്തിനോ വൻ തുക മുടക്കേണ്ടി വരില്ല.പിന്നെയെങ്ങനെ ബജറ്റ് 50 കോടിയായതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘ഇതൊരു എല്ലാം തികഞ്ഞ മണിരത്‌നം ഫിലിമാണെ’ന്നായിരുന്നു കടലിന്റെ തിരക്കഥാകൃത്ത് ജയമോഹന്റെ മറുപടി.അര്‍ജുന്‍, പൊന്‍വണ്ണന്‍, പശുപതി, ലക്ഷ്മി മഞ്ചു, തമ്പി ദുരൈ, പാര്‍ഥിപന്‍ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ‍. എ.ആർ‍.റഹ്മാനാണ് സംഗീതസംവിധായകന്‍.നവംബറില്‍ തീയേറ്ററുകളിലെത്തുന്ന കടലിന്റെ വിതരണാവകാശം ജെമിനി ഫിലിംസ് സ്വന്തമാക്കി കഴിഞ്ഞു.