ഉരുൾപ്പൊട്ടൽ:ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു

single-img
18 August 2012

കോതമംഗലം:കോതമംഗലം പൈങ്ങോട്ടുർ കടവിൽ ഇന്നലെയുണ്ടായ ഉരുൾപ്പൊട്ടലിൽ കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു.മാടക്കാപ്പിള്ളിയിൽ ഐപ്പിന്റെ ശരീരമാണ് കണ്ടെടുത്തത്.ഇതോടെ മരിച്ചവരുടെ എണ്ണം അഞ്ചായി.അപകടത്തിൽ മരിച്ച കടുവാക്കുഴി മധുവിന്റെ ഭാര്യ നളിനിയെയാണ് ഇനി കണ്ടെത്താനുള്ളത്.നാവികസേനയുടെ നേതൃത്വത്തിൽ തെരച്ചിൽ തുടരുകയാണ്.