ഗ്രാമസഭ വിളിച്ചുചേര്‍ത്തില്ല: രണ്ട് ഗ്രാമപഞ്ചായത്തിലെ അംഗങ്ങളെ അയോഗ്യരാക്കി

single-img
18 August 2012

ഗ്രാമസഭകള്‍ വിളിച്ചു ചേര്‍ക്കാഞ്ഞതിനെ തുടര്‍ന്ന് രണ്ട് ഗ്രാമപഞ്ചായത്തിലെ അംഗങ്ങളെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കി. തൃശൂര്‍ ജില്ലയിലെ വരന്തരപ്പിള്ളി, കോഴിക്കോട് ജില്ലയിലെ കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തുകളിലെ അംഗങ്ങളെയാണ് അയോഗ്യരാക്കിയത്. അതേസമയം തെരഞ്ഞെടുപ്പുകാലത്ത് ഒരു തവണ മാത്രമാണ് ഗ്രാമസഭ ചേരാതിരുന്നതെന്നും ഇത് കമ്മീഷനെ അറിയിച്ചതാണെന്നും കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജുള പറഞ്ഞു.