ഗോഹട്ടി പരസ്യപീഡനം: അവസാനപ്രതിയും അറസ്റ്റിലായി

single-img
18 August 2012

ഗോഹട്ടി പരസ്യപീഡനക്കേസില്‍ അവസാനപ്രതിയും അറസ്റ്റിലായി. ശിഖന്ദര്‍ ബാസ്‌ഫോറാണ് ഇന്നലെ വൈകിട്ടോടെ ഭംഗാഗഡ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. കോടതിയില്‍ ഹാജരാക്കുന്ന ഇയാളെ കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്ന് പോലീസ് പറഞ്ഞു. കേസില്‍ 17 പ്രതികളാണ് ആകെയുള്ളത്. നേരത്തെ അറസ്റ്റിലായ 16 പേരില്‍ മുഖ്യപ്രതി അമര്‍ ജ്യോതി കാലിത ഉള്‍പ്പെടെയുള്ള 15 പേരും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഒരു ഹോട്ടലില്‍ നിന്നും ഇറങ്ങിവന്ന പെണ്‍കുട്ടിയെ സദാചാര പോലീസ് ചമഞ്ഞ് ഇവര്‍ പരസ്യമായി അപമാനിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായതും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയതും. ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞ് പോലീസ് അന്വേഷണം നടത്തിയത്.