മാറാട് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചത് മുഖ്യമന്ത്രി: വിഎസ്

single-img
17 August 2012

മാറാട് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതു മുഖ്യമന്ത്രിയാണെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറാട് കലാപത്തെക്കുറിച്ചുള്ള ഹൈക്കോടതി നിരീക്ഷണം ശരിയാണ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടെങ്കിലും ഉമ്മന്‍ ചാണ്ടി സര്‍ക്കാരും കേന്ദ്രസര്‍ക്കാരും അനുകൂലിക്കാതിരുന്നതു സത്യം പുറത്തുവരുമെന്നതിനാലായിരുന്നുവെന്നും വിഎസ് ആരോപിച്ചു. ബ്രഹ്മപുരം, ഐസ്‌ക്രീം, പാമോലിന്‍ അഴിമതിക്കേസുകളില്‍ യുഡിഎഫ് സര്‍ക്കാര്‍ കോണ്‍ഗ്രസുകാരെ രക്ഷപ്പെടുത്തി. ഇതിനെല്ലാം മറയിടാനാണു തനിക്കെതിരേ ഭൂമിദാനമെന്ന കള്ളപ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നത്. യഥാര്‍ഥത്തില്‍ കരുണാകരന്‍ സര്‍ക്കാരാണു ഭൂമിദാനം ചെയ്തത്. കോതമംഗലം ബസേലിയോസ് ആശുപത്രിയിലെ നഴ്‌സുമാരുടെ സമരത്തെക്കുറിച്ചു മുഖ്യമന്ത്രി മൗനം പാലിച്ചതു സ്വസമുദായമായതിനാലാണ്. തിരുമേനിമാര്‍ പിണങ്ങുമെന്ന ചിന്തയായിരുന്നു മുഖ്യമന്ത്രിക്കെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.