തായ്ലൻഡിൽ നിശാക്ലബിനു തീ പിടിച്ച് നാലു മരണം

single-img
17 August 2012

ബാങ്കോക്ക്:തായ്ലൻഡിൽ നിശാക്ലബിനു തീ പിടിച്ച് നാലു പേർ മരിച്ചു.പന്ത്രണ്ടോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ഫുകേയിലെ തായ് റിസോർട്ട് ഐലൻഡിലാണ് അപകടമുണ്ടായത്. ഇടിമിന്നലിനെ തുടര്‍ന്ന് ട്രാന്‍സ്‌ഫോര്‍മര്‍ തകരാറായതാണ് തീപിടുത്തത്തിന് കാരണമായത്. മരിച്ചവരില്‍ രണ്ടു സ്ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മൃതദേഹങ്ങള്‍ തിരിച്ചറിയാനാകാത്ത വിധം വികൃതമായെന്നാണ് പൊലീസ് പറയുന്നത്. പരിക്കേറ്റവരില്‍ നാല് ഫ്രഞ്ച് പൗരന്‍മാരും ഉള്‍പ്പെട്ടിട്ടുണ്ട്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.