സിറിയയില്‍ 180 പേര്‍ കൊല്ലപ്പെട്ടു

single-img
17 August 2012

സിറിയയില്‍ വ്യാഴാഴ്ച 180 പേര്‍ കൊല്ലപ്പെട്ടതായി ബ്രിട്ടന്‍ ആസ്ഥാനമായുള്ള മനുഷ്യാവകാശസംഘടന പറഞ്ഞു. ഡമാസ്‌കസിലും ആലപ്പോയിലും വിമതരും സൈനികരും തമ്മില്‍ പൊരിഞ്ഞ പോരാട്ടം തുടരുകയാണ്. ഡമാസ്‌കസ് പ്രാന്തത്തില്‍ 65 പേരുടെ മൃതദേഹങ്ങള്‍ കാണപ്പെട്ടു. സിറിയയിലെ യുഎന്‍ സമാധാന പാലന സംഘത്തിന്റെ പ്രവര്‍ത്തനം ഞായറാഴ്ച നിര്‍ത്തുമെന്ന് അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ എഡ്മന്‍ഡ് മുലെറ്റ് അറിയിച്ചു. രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാന്‍ യുഎന്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ സര്‍ക്കാരും വിമതരും പാലിക്കുന്നില്ല. യുഎന്‍ ദൂതന്‍ കോഫി അന്നന്‍ നേരത്തേ തന്നെ രാജി തീരുമാനം പ്രഖ്യാപിച്ചിരുന്നു. യുഎന്‍ സംഘത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചശേഷം സിറിയയില്‍ ലെയ്‌സണ്‍ ഓഫീസ് തുറക്കാന്‍ ഏകദേശധാരണയായിട്ടുണ്ട്. അസാദ് ഭരണകൂടത്തില്‍ നിന്നു കൂറുമാറിയ പ്രധാനമന്ത്രി ഹിജാബ് ഇന്നലെ ഖത്തറിലെത്തിയതായി റിപ്പോര്‍ട്ടുണ്ട്. വിവിധ ഗ്രൂപ്പുകളിലായി നിലകൊള്ളുന്ന വിമതരെ ഒന്നിപ്പിക്കാന്‍ അദ്ദേഹം ശ്രമിക്കും.