നീന്തൽ പരിശീലനത്തിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു

single-img
17 August 2012

ചെന്നൈ:നീന്തൽ പരിശീലനത്തിനിടെ നാലാം ക്ലാസ് വിദ്യാർത്ഥി സ്കൂൾ ഗ്രൌണ്ടിലെ നീന്തൽ കുളത്തിൽ മുങ്ങി മരിച്ചു.തമിഴ് ചലച്ചിത്ര സംവിധായകന്‍ മനോഹരന്റെ മകന്‍ എം.രഞ്ജന്‍ (10) ആണ് മരിച്ചത്.സംഭവം നടക്കുമ്പോൾ 25ഓളം വിദ്യാർത്ഥികൾ കുളത്തിൽ നീന്തൽ പരിശീലിക്കുന്നുണ്ടായിരുന്നു.കുളത്തിൽ വെച്ച്കുട്ടി ബോധരഹിതനായതിനെത്തുടർന്നാണ് മരണം സംഭവിച്ചത്.പരിശീലനം കഴിഞ്ഞ് കുട്ടികള്‍ നീന്തല്‍ക്കുളത്തില്‍ നിന്ന് കരയിലേക്ക് കയറിയെങ്കിലും രഞ്ജനെ കാണാത്തതിനെത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ നീന്തല്‍ പരിശീലകനായ രാജശേഖരനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് രാജശേഖരനും സഹായി അരുള്‍കുമാറും എത്തി പരിശോധിച്ചപ്പോള്‍ രഞ്ജന്‍ കുളത്തില്‍ പൊങ്ങി കിടക്കുന്നതായി കണ്ടു.കുട്ടിയെ സ്‌കൂളധികൃതര്‍ ഉടനെ സമീപത്തെ സ്വകാര്യ ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം റോയപ്പേട്ട ആസ്പത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. നീന്തല്‍ പരിശീലനം അവസാനിക്കുംവരെ ട്രെയിനര്‍ കുട്ടികളെ ശ്രദ്ധിക്കാതിരുന്നതാണ് അപകടത്തിന് കാരണമായതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.