സിന്‍സിനാറ്റി ഓപ്പണ്‍: ഭൂപതി – ബൊപ്പണ്ണ സഖ്യം സെമിയില്‍

single-img
17 August 2012

സിന്‍സിനാറ്റി മാസ്റ്റേഴ്‌സ് ഓപ്പണ്‍ ടെന്നീസില്‍ പുരുഷ വിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ മഹേഷ് ഭൂപതി- രോഹന്‍ ബൊപ്പണ്ണ സഖ്യം സെമിയില്‍ കടന്നു. ക്വാര്‍ട്ടറില്‍ അര്‍ജന്റീനയുടെ ജുവാന്‍ മൊണാക്കോ – നെതര്‍ലന്‍ഡിന്റെ റോബിന്‍ ഹാസെ സഖ്യത്തില്‍ നിന്നു വാക്കോവര്‍ നേടിയ ഇന്ത്യന്‍ സഖ്യം ക്വാര്‍ട്ടറില്‍ എത്തി. ക്വാര്‍ട്ടര്‍ ഫൈനലില്‍ പോളണ്ടിന്റെ മാരിയസ് ഫ്രിസ്റ്റന്‍ബര്‍ഗ് – മാര്‍സിന്‍ മറ്റ്‌കോവിസ്‌കി സഖ്യത്തെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ സഖ്യം സെമിയില്‍ പ്രവേശിച്ചത്. സ്‌കോര്‍: 6-4, 3-6, 10-8. സെമിയില്‍ ബ്രസീലിന്റെ മാര്‍സെലോ മെലോ- ക്രൊയേഷ്യയുടെ ഇവാന്‍ ഡോഡിഗ് സഖ്യമാണ് ഇന്ത്യന്‍ ജോഡിയുടെ എതിരാളികള്‍.