എ. രാജയ്ക്ക് തമിഴ്‌നാട് സന്ദര്‍ശിക്കാമെന്നു കോടതി

single-img
17 August 2012

2ജി സ്‌പെക്ട്രം കേസില്‍ വിചാരണ നേരിടുന്ന മുന്‍ ടെലികോം മന്ത്രി എ.രാജയ്ക്ക് മൂന്നുദിവസം തമിഴ്‌നാട് സന്ദര്‍ശിക്കാന്‍ സിബിഐ കോടതി അനുമതി നല്കി. 20ന് തിരിച്ചെത്തണമെന്ന് രാജയോടു കോടതി നിര്‍ദേശിച്ചു. സിബിഐ എതിര്‍പ്പു പ്രകടിപ്പിക്കാത്തതിനാലാണ് ഡിഎംകെ എംപിക്കു സന്ദര്‍ശനാനുമതി നല്കുന്നതെന്ന് പ്രത്യേക കോടതി ജഡ്ജി ഒ.പി. സെയ്‌നി അറിയിച്ചു. വഞ്ചന, പണം തിരിമറി, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് രാജയ്‌ക്കെതിരേയുള്ളത്.