National

74 ഇന്ത്യന്‍ സൈനികര്‍ പാക്കിസ്ഥാന്‍ തടവില്‍

ഇന്ത്യയില്‍ നിന്നു കാണാതായ 74 പേര്‍ പാക്കിസ്ഥാനി ജയിലുകളില്‍ ഉള്ളതായി വിശ്വസിക്കുന്നതായി സര്‍ക്കാര്‍. ഇതില്‍ 54 പേരെ 1971 മുതല്‍ യുദ്ധതടവുകാരായി ജയിലില്‍ കഴിയുന്നവരാണെന്ന് മന്ത്രി പ്രീണിത് കൗര്‍ ലോക്‌സഭയെ എഴുതിയറിയിച്ചു. ഇന്ത്യന്‍ തടവുകാരെ നയതന്ത്ര ചര്‍ച്ചകളിലൂടെ മോചിപ്പിക്കാമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.