25 ഷിയാകളെ ബസില്‍നിന്നു വിളിച്ചിറക്കി വെടിവച്ചുകൊന്നു

single-img
17 August 2012

വടക്കന്‍ പാക്കിസ്ഥാനില്‍ ബസുകള്‍ തടഞ്ഞ് 25 ഷിയാകളെ ഭീകരര്‍ നിഷ്‌കരുണം വെടിവച്ചുകൊന്നു. ഖൈബര്‍പക്തൂണ്‍ഹ്വാ പ്രവിശ്യയിലെ നരന്‍ താഴ്‌വരയിലാണു സംഭവം. മുഖംമൂടി ധരിച്ച ഭീകരര്‍ മൂന്നു ബസുകളില്‍ നിന്നായി യാത്രക്കാരെ വിളിച്ചിറക്കി. അവരുടെ ഐഡന്റിറ്റി കാര്‍ഡുകളും മറ്റു രേഖകളും പരിശോധിച്ച് ഷിയാകളാണെന്ന് ഉറപ്പുവരുത്തിയ ശേഷം വെടിവച്ചുവീഴ്ത്തുകയായിരുന്നു. റാവല്‍പ്പിണ്ടിയില്‍നിന്ന് ജില്‍ജിത് ബാള്‍ട്ടിസ്ഥാനിലെ അസ്റ്റോറിലേക്കു പോയ യാത്രികരാണു ദുരന്തത്തിനിരയായത്.