ഒമാനിൽ റംസാൻ അവധികൾ പ്രഖ്യാപിച്ചു

single-img
17 August 2012

മസ്ക്കറ്റ്:ഈദുൽ ഫിത്വർ പ്രമാണിച്ച് ശനിയാഴ്ച്ച മുതൽ ബുധനാഴ്ച്ച വരെ ഒമാനിൽ സർക്കാർ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു.സ്വകാര്യ മേഖലയ്ക്ക് ശനിയാഴ്ച്ച മുതൽ ചൊവ്വാഴ്ച്ച വരെയാണ് അവധി നൽകിയിരിക്കുന്നത്.ദീവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിന്‍ സൗദ് ആല്‍ ബുസൈദി, തൊഴില്‍ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ആല്‍ ബക്രി എന്നിവരാണ് അവധി പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ മേഖല യിലുള്ളവര്‍ അവധി പൂര്‍ത്തിയാക്കി ഈ മാസം 25ന് ജോലി പുനരാരംഭിച്ചാല്‍ മതി.എന്നാൽ സ്വകാര്യ മേഖലയിലുള്ളവര്‍ 22ന് ജോലിയിൽ പ്രവേശിച്ചിരിക്കണം.