വിവാദ പരാമര്‍ശം: മമതയ്‌ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി

single-img
17 August 2012

ജുഡീഷ്യറിക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരേ സുപ്രീംകോടതിയിലും കോല്‍ക്കത്ത ഹൈക്കോടതിയിലും ഹര്‍ജി. മമത ബാനര്‍ജിയുടെ പ്രസംഗത്തെക്കുറിച്ചു നല്കിയ വാര്‍ത്തയുടെ വിശ്വാസ്യത സംബന്ധിച്ചു തെളിവു നല്കാന്‍ കോല്‍ക്കത്ത ഹൈക്കോടതി മാധ്യമങ്ങളോട് ആവശ്യപ്പെട്ടു. ജമ്മു കാഷ്മീര്‍ പാന്തേഴ്‌സ് പാര്‍ട്ടി നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ ഭീം സിംഗാണു മമതയ്‌ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.