ലക്ഷ്മണ്‍ വിരമിക്കുന്നു

single-img
17 August 2012

ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിലെ മധ്യനിര ബാറ്റ്‌സ്മാന്‍ വി.വി.എസ്. ലക്ഷമണ്‍ വിരമിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന ആദ്യ ടെസ്റ്റിനു ശേഷം വിവിഎസ് ലക്ഷ്മണ്‍ വിരമിക്കുമെന്നാണു റിപ്പോര്‍ട്ടുകള്‍. ആദ്യ ടെസ്റ്റ് ഹൈദരബാദിലാണ് നടക്കുന്നത്. ഇന്ത്യയുടെ വിശ്വസ്ത ബാറ്റ്‌സ്മാനായ ലക്ഷ്മണിന് അടുത്തയിടെയായി മികച്ച ഫോമിലേക്കുയരാന്‍ കഴിഞ്ഞിട്ടില്ലായിരുന്നു. ഇംഗ്ലണ്ട് പര്യടനത്തില്‍ ലക്ഷ്മണനില്‍നിന്ന് ആരാധകര്‍ പ്രതീക്ഷിച്ച ബാറ്റിംഗ് കാണാനായില്ല. അവസാനം കളിച്ച 18 ടെസ്റ്റുകളില്‍നിന്ന് 36.20 ശരാശരിയില്‍ 1086 റണ്‍സ് മാത്രമാണ് കണെ്ടത്താനായത്. ഇതിനിടെ വെസ്റ്റിന്‍ഡീസിനെതിരെ നേടിയ 176 റണ്‍സായിരുന്ന ഉയര്‍ന്ന സ്‌കോര്‍.

37 കാരനായ ലക്ഷ്മണ്‍ 1996 ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ടെസ്റ്റ് കരിയര്‍ ആരംഭിച്ചത്. 134 ടെസ്റ്റുകളില്‍ നിന്നായി 8781 റണ്‍സുകള്‍ സ്വന്തമാക്കി. ഇതില്‍ 17 സെഞ്ചുറികളും 56 അര്‍ധശതകങ്ങളും ഉള്‍പ്പെടുന്നു. കൂടാതെ 86 ഏകദിനങ്ങളില്‍നിന്നായി 2338 റണ്‍സും നേടിയിട്ടുണ്ട്. ആറു സെഞ്ചുറികളും സ്വന്തമാക്കിയിട്ടുണ്ട്.