കാഷ്മീരിനെ രാജ്യമാക്കിയ ഐഒസിയുടെ പരാമര്‍ശത്തില്‍ ഇന്ത്യ പ്രതിഷേധമറിയിച്ചു

single-img
17 August 2012

ജമ്മു-കാഷ്മീരിനെ രാജ്യമാക്കിയ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്്‌ലാമിക് കോ-ഓപ്പറേഷന്റെ പ്രസ്താവനയില്‍ ഇന്ത്യ പ്രതിഷേധം അറിയിച്ചു. ഇന്ത്യയുടെ അവിഭാജ്യഘടകമായ ജമ്മു-കാഷ്മീരിനെ രാജ്യമാക്കിയ വാസ്തവവിരുദ്ധമായ പ്രസ്താവനയിലൂടെ സംഘടന വലിയൊരു തെറ്റാണ് ചെയ്തിരിക്കുന്നതെന്ന് വിദേശകാര്യവക്താവ് സയ്യദ് അക്ബറുദീന്‍ പറഞ്ഞു. ഈ മാസം 14, 15 തീയതികളില്‍ മക്കയില്‍ നടന്ന ഐഒസിയുടെ നാലാം ഉച്ചകോടിയില്‍ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് കാഷ്മീരിനെ ഒരു രാജ്യമാക്കി പരാമര്‍ശം നടത്തിയിരിക്കുന്നത്.