ഇന്ത്യാ പാക് അതിർത്തിയിൽ വെടി വെയ്പ്

single-img
17 August 2012

ജമ്മു കാശ്മീർ:ഇന്ത്യാ പാക് അതിർത്തിയിലുണ്ടായ വെടി വെയ്പിൽ ഒരു ബി.എസ്..എഫ് ജവാൻ കൊല്ലപ്പെട്ടു.വ്യാഴാഴ്ച രാത്രിയാണ് പാകിസ്ഥാന്‍ റേഞ്ചേഴ്‌സ് പ്രകോപനമില്ലാതെ വെടിവെപ്പ് നടത്തിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ വരെ വെടിവെപ്പ് തുടര്‍ന്നു.അസം സ്വദേശിയായ ചന്ദർ റായിയാണ് കൊല്ലപ്പെട്ട ജവാൻ.അന്താരാഷ്ട്ര അതിർത്തിയിലെ വെടി നിർത്തൽ കരാർ ലംഘിച്ചായിരുന്നു പാക് സൈന്യം ആക്രമണം നടത്തിയത്.സ്വതന്ത്ര്യദിനത്തിലും പാകിസ്‌താന്റെ ഭാഗത്തുനിന്ന്‌ ആക്രമണമുണ്ടായിരുന്നു. ഹിരനഗര്‍ സെക്‌ടറിലും പൂഞ്ചിലെ കൃഷ്‌ണഘത്തി സെക്‌ടറിലും ബിഎസ്‌എഫ്‌ നിരീക്ഷണ കേന്ദ്രങ്ങള്‍ക്കു നേരെ വെടിവയ്‌പുണ്ടായിരുന്നു. സാമ്പ സെക്‌ടറിലുള്ള രാജ്യാന്തര അതിര്‍ത്തിയിലെ പന്‍സാറിലെ ഇന്ത്യന്‍ ബോര്‍ഡര്‍ ഔട്ട്‌പോസ്‌റ്റിലും വെടിവയ്‌പുണ്ടായിരുന്നു. സാമ്പ മേഖലയിലെ ഇന്ത്യ പാക് അതിർത്തിയിൽ കൂടി കടന്നു പോകുന്ന 400 മീറ്റർ നീളമുള്ള രഹസ്യ ടണൽ ബിഎസ്എഫ് കണ്ടെത്തിയിരുന്നു ഇതോടയാണ് വെടി വെയ്പ് ശക്തമായത്.