ഹാരിസണ്‍സ്: രേഖകള്‍ വ്യാജമെന്ന് സര്‍ക്കാര്‍

single-img
17 August 2012

ഹാരിസണ്‍സ് ഭൂമി സംബന്ധിച്ചു ഹൈക്കോടതിയിലും താലൂക്ക് ലാന്‍ഡ് ബോര്‍ഡുകളിലും കമ്പനി സമര്‍പ്പിച്ചിട്ടുള്ള രേഖകള്‍ വ്യാജമാണെന്നു വ്യക്തമാക്കി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. റവന്യു വകുപ്പ് ഡപ്യൂട്ടി സെക്രട്ടറിയും ലെയ്‌സണ്‍ ഓഫീസറുമായ നളിനിയാണു സത്യവാങ്മൂലം നല്കിയത്.ഹാരിസണ്‍സ് നിയമ വ്യവസ്ഥകള്‍ അവഗണിച്ചു ഭൂമി തട്ടിയെടുക്കുകയായിരുന്നുവെന്നു സത്യവാങ്മൂലത്തില്‍ പറയുന്നു.