ഡോക്ടര്‍മാര്‍ ഇന്നു കരിദിനം ആചരിക്കും

single-img
17 August 2012

മാതാ അമൃതാനന്ദമയിയുടെ ആശ്രമത്തില്‍ പ്രശ്‌നമുണ്ടാക്കിയ കേസിലെ പ്രതി ബിഹാര്‍ സ്വദേശി സത്‌നം സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് പേരൂര്‍ക്കട മാനസികാരോഗ്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കെതിരെ സ്വീകരിച്ച നടപടിയില്‍ പ്രതിഷേധിച്ച് ഇന്നു കെജിഎംഒഎയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി കരിദിനമാചരിക്കും. തിരുവനന്തപുരം ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളും ഡോക്ടര്‍മാര്‍ ബഹിഷ്‌കരിക്കും. നടപടിയില്‍ പ്രതിഷേധിച്ചു ഡോക്ടര്‍മാര്‍ ഇന്നലെയും പണിമുടക്കിയിരുന്നു. പണിമുടക്കിനെത്തുടര്‍ന്ന് പേരൂര്‍ക്കട മാനസികാരോഗ്യ ആശുപത്രിയിലെ ഒപി വിഭാഗം അടക്കം എല്ലാ പ്രവര്‍ത്തനങ്ങളും നിലച്ചു.