യുഎസില്‍ സിക്കുകാരന്‍ വെടിയേറ്റു മരിച്ചു

single-img
17 August 2012

വിസ്‌കോണ്‍സിനിലെ മില്‍വോക്കി സിറ്റിയിലെ പലചരക്കുകടയില്‍ തോക്കുധാരിയുടെ വെടിയേറ്റ് സിക്ക് വംശജന്‍ കൊല്ലപ്പെട്ടു. പലചരക്കുകടയിലെ ജീവനക്കാരനായ ദല്‍ബീര്‍സിംഗാണ് മരിച്ചത്. കടയില്‍ കൊള്ള നടത്താന്‍ ലക്ഷ്യമിട്ട് എത്തിയ സംഘത്തിലെ തോക്കുധാരിയാണു വെടിവച്ചതെന്നു പോലീസ് പറഞ്ഞു.ഈയിടെ വിസ്‌കോണ്‍സിനിലെ ഓക് ക്രീക്കിലുള്ള ഗുരുദ്വാരയില്‍ മുന്‍ യുഎസ് സൈനികന്‍ നടത്തിയ വെടിവയ്പില്‍ ആറു സിക്കുകാര്‍ കൊല്ലപ്പെട്ടിരുന്നു.