സിപിഐ നേതാക്കള്‍ ജയരാജനെയും രാജേഷിനെയും ജയിലില്‍ സന്ദര്‍ശിച്ചു

single-img
17 August 2012

ഷുക്കൂര്‍ വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഎം നേതാക്കളായ പി.ജയരാജനെയും ടി.വി.രാജേഷിനെയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു. സിപിഐ-സിപിഎം തര്‍ക്കം പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടാണ് സന്ദര്‍ശനം. സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജയിലില്‍ സന്ദര്‍ശനം നടത്തിയത്. സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ പള്ളിപ്രം ബാലന്‍, സി.പി. മുരളി തുടങ്ങിയവരുള്‍പ്പടെ എട്ടംഗ സംഘമാണ് ജയിലിലെത്തി സിപിഎം നേതാക്കളെ കണ്ടത്. ഇരു പാര്‍ട്ടികളും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാനും ധാരണയായിട്ടുണ്ട്. ഇതിനായി എല്‍ഡിഎഫ് യോഗം അടിയന്തരമായി വിളിച്ചു ചേര്‍ക്കും.