ആസാമില്‍ കലാപം പടരുന്നു

single-img
17 August 2012

ബോഡോ തീവ്രവാദികളും ന്യൂനപക്ഷ കുടിയേറ്റക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ കൊക്രാജര്‍ നഗരത്തിലെ സ്ഥിതിഗതികള്‍ വീണ്ടും വഷളാക്കുന്നു. വെള്ളിയാഴ്ച രാത്രി കൊക്രാജറില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടതായി അധികൃതര്‍ വ്യക്തമാക്കി. ഇതോടെ കഴിഞ്ഞമാസം അവസാനത്തോടെ പൊട്ടിപ്പുറപ്പെട്ട കലാപങ്ങളില്‍ മരിച്ചവരുടെ എണ്ണം 78 ആയി ഉയര്‍ന്നു. നകലാപതത്ില്‍ നാലു ലക്ഷം പേര്‍ക്കു വീടു നഷ്ടപ്പെട്ടിട്ടുണ്ട്. ദുരിതാശ്വാസക്യാമ്പുകളില്‍നിന്ന് 1.88 ലക്ഷം പേര്‍ വീടുകളിലേക്കു തിരിച്ചുപോയിട്ടുണ്ട്. 2.92 ലക്ഷം പേര്‍ ഇപ്പോഴും ക്യാമ്പുകളില്‍തന്നെയാണെന്നു മുഖ്യമന്ത്രി പറഞ്ഞു.